എറണാകുളം ജില്ലയിലെ ഹോട്സ്പോട്ടുകൾ സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു

By Web TeamFirst Published Apr 22, 2020, 2:30 PM IST
Highlights

ഹോട്ട്സ്പോട്ടുകളും എൻട്രി, എക്സിറ്റ് പോയിന്റുകൾ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തിന് ശേഷം തീരുമാനിക്കും

കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. നാളെ രാവിലെ ബാരിക്കേഡ് വച്ച് കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ അതിർത്തികൾ അടക്കും. അവശ്യ സർവീസുകളെയും ആശുപത്രിയിലേക്ക് വരുന്നവരെയും മാത്രമേ കടത്തിവിടൂ എന്നും കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലി അറിയിച്ചു.

ഹോട്സ്പോട്ടുകളിൽ കടുത്ത നിയന്ത്രണം തുടരുമെന്ന് ജനങ്ങളെ അനൗൺസ്മെന്റ് നടത്തി പോലീസ് അറിയിക്കും. ഹോട്ട്സ്പോട്ടുകളും എൻട്രി, എക്സിറ്റ് പോയിന്റുകൾ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തിന് ശേഷം തീരുമാനിക്കും.

ഹോട്സ്പോട്ടുകൾ സീൽ ചെയ്യാൻ മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം എ സി പിമാർക്ക് നിർദ്ദേശം നൽകി. എസിപിമാരുടെ നേതൃത്വത്തിൽ റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും ഈ പ്രവർത്തനത്തിന്റെ ഭാഗമാകും. കൊച്ചി എസിപി ലാൽജിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ടോടെ കൊച്ചി കോർപറേഷൻ അതിർത്തികൾ ഏതെന്ന് മനസിലാക്കി മാർക്ക്‌ ചെയ്യുമെന്നും ഡിസിപി അറിയിച്ചു.

click me!