കൊവിഡ് രണ്ടാം തരംഗം: സംസ്ഥാനങ്ങൾക്ക് 5 നിർദ്ദേശങ്ങളുമായി കേന്ദ്രം,ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധവേണമെന്നും അറിയിപ്പ്

Published : Feb 21, 2021, 12:55 PM ISTUpdated : Feb 21, 2021, 01:00 PM IST
കൊവിഡ് രണ്ടാം തരംഗം: സംസ്ഥാനങ്ങൾക്ക് 5 നിർദ്ദേശങ്ങളുമായി കേന്ദ്രം,ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധവേണമെന്നും അറിയിപ്പ്

Synopsis

റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാലും ആർടിപിസിആർ ടെസ്റ്റ്  നടത്തണം. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂട്ടി, നിയന്ത്രണം കടുപ്പിക്കണം

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിനെതിരെ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. സംസ്ഥാനങ്ങൾക്ക് കേന്ദ്രം അഞ്ചിന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ആർടിപിസിആർ ടെസ്റ്റുകൾ നിർബന്ധമാക്കിയ കേന്ദ്രം ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാലും ആർടിപിസിആർ ടെസ്റ്റ്  നടത്തണം. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂട്ടി, നിയന്ത്രണം കടുപ്പിക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണ നിരക്ക് കൂടിയ സ്‌ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിവയാണ് നിർദ്ദേശങ്ങൾ. 

കേരളത്തിൽ ഒരു ആഴ്ച്ചയിൽ ശരാശരി 34,000 മുതൽ 42,000 വരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. എന്നാൽ പ്രതിദിന കൊവിഡ് മുക്തി നിരക്കിൽ കേരളമാണ് ഒന്നാമതാണ്. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ കേരളത്തിലെ ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം  നിർദേശിക്കുന്നു. 

അതേ സമയം കേരളത്തിലെ കൊവിഡ് വ്യാപനത്തിൽ സംസ്ഥാനത്തിന്റേത് ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലുള്ളത്.  ഇനിയും രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല. കൂടുതൽ വിക്സിൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

PREV
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'