തമിഴ്‌നാട് അതിർത്തിയിൽ കൊവിഡ്; ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ പരിശോധന ശക്തമാക്കി

By Web TeamFirst Published Apr 18, 2020, 2:50 PM IST
Highlights

ചരക്ക് വാഹനങ്ങൾ അണുവിമുക്തമാക്കിയതിന് ശേഷം ടോക്കണുകൾ നല്കിയാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.ഇറച്ചി, മീൻ എന്നിവയുമായി വരുന്ന വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിവിടുന്നില്ല .

കൊല്ലം: കേരളവുമായി അതിർത്തിപങ്കിടുന്ന തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ കൊവിഡ് രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ആര്യങ്കാവ് ചെക്ക് പോസ്റ്റില് പരിശോധന ശക്തമാക്കി. ചരക്ക് വാഹനങ്ങളും അടിയന്തിര അവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമെ കടത്തിവിടുന്നുള്ളൂ. 

കേരളവുമായി അതിർത്തിപങ്കിടുന്ന തെങ്കാശിയിൽ കൊവിഡ് രോഗബാധ കണ്ടെത്തിയതിനെ തുടർന്നാണ് ചെക്ക്‌പോസ്റ്റിൽ പരിശോധന കർശനമാക്കിയത്. ചരക്ക് വാഹനങ്ങൾ അണുവിമുക്തമാക്കിയതിന് ശേഷം ടോക്കണുകൾ നല്കിയാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. ചരക്ക് വാഹനങ്ങളിലെ ഡ്രൈവർ ഉൾപ്പടെയുള്ളവരെയും പരിശോധനക്ക് വിധേയമാക്കുന്നു. മരണം ഉൾപ്പടെയുള്ള ഒഴിവാക്കാൻ കഴിയാത്ത ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്നവരെ മാത്രമെ അതിർത്തികടത്തിവിടുന്നുള്ളു. 

ആരോഗ്യവകുപ്പിന്റെ ഡോക്ടർ അടങ്ങുന്ന സംഘം ഇരുപത്തിനാല് മണിക്കൂർ സമയവും അതിർത്തിയിൽ ഉണ്ട്. വാഹനങ്ങളിൽ എത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നു. ഇറച്ചി, മീൻ എന്നിവയുമായി വരുന്ന വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിവിടുന്നില്ല 

കോട്ടവാസലില് വനംവകുപ്പും പ്രത്യേക ചെക്ക് പോസ്റ്റ് സ്ഥാപിച്ചുകഴിഞ്ഞു. വനത്തിലൂടെ കേരളത്തിലെത്താൻ ശ്രമിക്കുന്നവരെ പിടികൂടാൻ പട്രോളിങ്ങും ശക്തമാക്കിയിടുണ്ട്. 

Read Also: 

 

click me!