
കാസർകോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണ്. ജില്ലയിലെ മൊത്തം കൊവിഡ് രോഗികളില്‍ 19 ശതമാനം പേരും രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് രോഗ ബാധിതരായത് 18 നും 21നും ഇടയില്‍ പ്രായമുള്ളവര്‍. ഇത് ആകെ രോഗികളുടെ 28 ശതമാനം വരും. രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള രോഗ ബാധിതരായ കുട്ടികളുടെ എണ്ണം 19 ശതമാനം വരും. രോഗികളില്‍ 11 നും 14 നും ഇടയിലുള്ളവർ 22 ശതമാനം. ഓഗസ്റ്റ് ഒന്ന് മുതല്‍ 21 വരെയുള്ള കണക്കാണിത്. 27 വയസിന് മുകളിലുള്ള ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍ പൊതുവേ കൊവിഡ് രോഗികളുടെ എണ്ണം കുറവാണെങ്കിലും കുട്ടികളില്‍ പടരുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്നാണ് വിശകലനം. ട്യൂഷന്‍ ഉള്‍പ്പടെയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ഓഫ് ലൈനായി നടത്താന‍് പാടില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam