
തിരുവനന്തപുരം: സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവർക്ക് ആശ്വാസം പകരുന്നതിനുമായി ഒരു മുതിര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കണ്ണൂരിലേയ്ക്ക് ഉടന്‍ അയയ്ക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടിയെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
ജവാന്മാരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സിഐഎസ്എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു . മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സംസ്ഥാന പൊലീസ് മേധാവി സിഐഎസ്എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചത്.
കണ്ണൂര്‍ ഡിഐജി കെ.സേതുരാമന്‍, എസ്പി ജി.എച്ച് യതീഷ് ചന്ദ്ര എന്നിവര്‍ ഉടന്‍തന്നെ കണ്ണൂര്‍ വിമാനത്താവളവും സിഐഎസ്എഫ് ബാരക്കുകളും സന്ദര്‍ശിക്കും. വിമാനത്താവളവും ബാരക്കുകളും അണുവിമുക്തമാക്കുന്ന പ്രക്രിയയ്ക്ക് ഇവര്‍ നേതൃത്വം നല്‍കും. ഐജി തുമ്മല വിക്രമിനാണ് ഏകോപന ചുമതല. സംസ്ഥാനത്ത് സിഐഎസ്എഫ് ജവാന്മാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്.
Read Also: എസ്.എൻ കോളേജ് ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് രണ്ടര മണിക്കൂർ ചോദ്യം ചെയ്തു...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam