Covid Kerala : അടിയന്തര ഘട്ടങ്ങളിലൊഴികെയുള്ള വാഹന പരിശോധന ഒഴിവാക്കണമെന്ന് കേരളാ പൊലീസ് അസോസിയേഷൻ

Published : Jan 23, 2022, 12:56 AM ISTUpdated : Jan 23, 2022, 01:19 AM IST
Covid Kerala : അടിയന്തര ഘട്ടങ്ങളിലൊഴികെയുള്ള വാഹന പരിശോധന ഒഴിവാക്കണമെന്ന് കേരളാ പൊലീസ് അസോസിയേഷൻ

Synopsis

പൊലീസുകാർക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് ഓഫീസ് അസോസിയേഷൻ ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ആവശ്യം.

തിരുവനന്തപുരം:  പൊലീസുകാർക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് ഓഫീസ് അസോസിയേഷൻ (Kerala Police) ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ആവശ്യം.

അടിയന്തരമല്ലാത്ത പരാമവധി ജോലികൾ ഓൺലൈനാക്കണം. സ്റ്റേഷനുകളിലെ ഒഴിച്ചൂകൂടാനാകാത്ത ജോലികൾക്ക് മാത്രമേ പൊലീസുകാരെ വിന്യസിക്കാവൂ. പൊലീസുകാരിൽ ഗുരുതര രോഗമുള്ളവർക്കും ഗർഭിണികൾക്കും, രണ്ട് വയസ്സിൽ താഴെയുളള കുഞ്ഞുങ്ങളുടെ അമ്മമാർക്കും ഡ്യൂട്ടി ഇളവ് അനുവദിക്കണം. കൊവിഡ് ബാധിതരായ തടവുകാരെ പൊതുവാർഡുകളിൽ പ്രവേശിപ്പിക്കാതെ പ്രത്യേക സെല്ലുകളിൽ പാർപ്പിക്കണമെന്നും പൊലീസ് ഓഫീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പൊലീസുകാരിൽ വ്യാപകമായി കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് കത്ത്.

കുറയാതെ കൊവിഡ്

കേരളത്തില്‍ 45,136 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്ത് മരണസംഖ്യ 70 ആയി കൂടിയതും, ഇന്നും റെക്കോഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയതും ആശങ്കയാവുകയാണ്. ഇന്ന് 44.8% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത