
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിനാണ് കേസ്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറുണ്ടായത്. കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി കൊവിഡ് നിരീക്ഷണത്തിലായിരുന്നു. പെൺകുട്ടി എത്തിയതിനു പിന്നാലെ, പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന തരത്തിലുള്ള പ്രചാരണം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഉണ്ടായി. ഇതോടെയാണ് വീട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്നാണ് വീട് ആക്രകമിക്കപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam