Covid : സംസ്ഥാനത്ത് കൊവി‍ഡ് വ്യാപനത്തിന് സാധ്യത; തിരുവനന്തപുരത്തും കൊച്ചിയിലും ജനിതക ശ്രേണീകരണ പഠനം

P R Praveena   | Asianet News
Published : Dec 28, 2021, 08:39 AM IST
Covid : സംസ്ഥാനത്ത് കൊവി‍ഡ് വ്യാപനത്തിന് സാധ്യത; തിരുവനന്തപുരത്തും കൊച്ചിയിലും ജനിതക ശ്രേണീകരണ പഠനം

Synopsis

സംസ്ഥാനത്ത് ഇതുവരെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരം , എറണാകുളം ജില്ലകളിലാണ് രോ​ഗികൾ കൂടുതലുള്ളത്. അതുകൊണ്ടു തന്നെ ഇവിടങ്ങളിലെ കൊവിഡ് രോ​ഗികളിൽ ജനിതക ശ്രേണീകരണ പഠനം നടത്തും

തിരുവനന്തപുരം: ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളടക്കം ക​ഴിയുന്നതോടെ കേരളത്തിൽ കൊവി‍ഡ് (covid)വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്(warning). പലരും കൊവി‍ഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ആൾക്കൂട്ടങ്ങൾക്കും ആൾക്കൂട്ട ആഘോഷങ്ങൾക്കും കുറവില്ല. ഈ സാഹചര്യത്തിലാണ് പുതു വർഷം പിറക്കുന്നതോ‍ടെ കൊവിഡ് വ്യാപനം വലിയതോതിൽ ഉണ്ടാകുമെന്ന വിലയിരുത്തൽ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 2000ന് താഴെയാണ് പ്രതിദിന കൊവി‍ഡ് രോ​ഗികളുടെ എണ്ണം . പരിശോധിക്കുന്ന സാംപിളുകള‌ുടെ എണ്ണം കുറഞ്ഞതും ‌പ്രതിദിന രോ​ഗികളുടെ എണ്ണം കുറയാൻ ഒരു കാരണമായിരിക്കാം. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 24 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരം , എറണാകുളം ജില്ലകളിലാണ് രോ​ഗികൾ കൂടുതലുള്ളത്. അതുകൊണ്ടു തന്നെ ഇവിടങ്ങളിലെ കൊവിഡ് രോ​ഗികളിൽ ജനിതക ശ്രേണീകരണ പഠനം നടത്തും. 

രോ​ഗം വ്യാപിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ആശുപത്രികളിലടക്കം സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഓക്സിജൻ ഉൽപദനവും സംഭരണവും ഉറപ്പാക്കണം. ചികിൽസക്ക് ആവശ്യമായ കിടക്കകൾ , അത്യാഹിത സംവിധാനങ്ങൾ എന്നിവയും തയാറായിരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഡിസംബർ 20 മുതൽ 26 വരെയുള്ള കാലയളവിൽ ശരാശരി 26283 പേരിൽ രണ്ട് ശതമാനം പേർക്ക് മാത്രമാണ് ഐ സി യു ചികിൽസ ആവശ്യമായി വന്നത്. 

വാക്സീൻ എടുക്കേണ്ട ജനസംഖ്യയുടെ 97.6ശതമാനം പേരും ഒരു ഡോസ് വാക്സീനും 77ശതമാനം പേർക്ക് രണ്ട് ‍ഡോസ് വാക്സീനും കേരളം നൽകിയിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും
ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി