
തൃശ്ശൂർ: അന്തിക്കാട് നിധിലിന്‍റെ കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലയ്ക്ക് പിന്നില്‍ സിപിഎമ്മാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എ സി മൊയ്തീനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎം ക്രിമിനലുകളെ ജില്ലയിൽ കയറൂരി വിട്ടിരിക്കുകയാണ്. ശക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും ആസൂത്രണം ചെയ്തവരെയും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ പങ്ക് അന്വേഷിക്കണം. അണികളെ കൊലപാതകത്തിന് സിപിഎം പ്രേരിപ്പിച്ചുവെന്നും കൊല്ലപ്പെട്ടയാൾ ബിജെപി പ്രവർത്തകനാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ (28) ആണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ വണ്ടിയിലിടിച്ച് നിർത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്നാണ് പൊലീസ് പറയുന്നത്. ഇവർ തമ്മിൽ മുമ്പും സംഘർഷങ്ങളുണ്ടായിരുന്നു.
Also Read: തൃശ്ശൂരിൽ പട്ടാപ്പകൽ കൊലപാതകം: കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam