ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 748 ആയി; കേരളത്തിൽ 164

By Web TeamFirst Published Mar 28, 2020, 7:12 AM IST
Highlights

സംസ്ഥാനത്ത് ഇന്നലെ 39 പുതിയ കൊവി‍ഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 164 ആയി.


തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 748 ആയി . മരണം 19 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.67 പേർക്ക് ഇതുവരെ രോഗം ഭേദഭായിട്ടുണ്ട്. ഇന്നലെ 39 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 164 ആയി.

സംസ്ഥാനത്ത് ഇന്നലെ 39 പുതിയ കൊവി‍ഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 164 ആയി. 1,10,299 പേർ നീരീക്ഷണത്തിലാണ്. ഇതിൽ 616 പേർ ആശുപുത്രികളിലാണുള്ളത്. കൊല്ലം ജില്ലയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തു. 

ഇന്നലത്തെ 39 കേസ്സുകളിൽ 34 ഉം റിപ്പോർട്ട് ചെയ്തത് കാസർകോട് ജില്ലയിലാണ്.ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 81 ആയി.ജില്ലയിലെ സ്ഥിതി രൂക്ഷമായതിനാൽ കണ്ണൂർ മെഡിക്കൽ കോളെജ് കൊവിഡ് ആശുപുത്രിയാക്കാനും,കൊവിഡിനെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന പണം സ്വരൂപിക്കാനും സർക്കാർ തീരുമാനിച്ചു. ഒപ്പം കൊവിഡ് പ്രതിരോധത്തിനായി ക്യൂബൻ മരുന്ന് പരീക്ഷിക്കാനുളള അനുമതിയും സർക്കാർ തേടിയിട്ടുണ്ട്. 

click me!