നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8599 കേസുകള്‍; മാസ്ക് ധരിക്കാത്തത് 21981 പേര്‍

Published : Aug 01, 2021, 07:44 PM IST
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8599 കേസുകള്‍; മാസ്ക് ധരിക്കാത്തത് 21981 പേര്‍

Synopsis

മാസ്ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 170 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.   

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്റ്റിലായത് 1681 പേരാണ്. 4980 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 170 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.   

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ ലംഘനങ്ങള്‍ പെരുകുന്നത്  ആശങ്കയുണ്ടാക്കുന്നുണ്ട്.
    
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്  ജില്ല തിരിച്ചുള്ള  കേസുകളുടെ കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 284, 71, 776
തിരുവനന്തപുരം റൂറല്‍  -  5538, 326, 326
കൊല്ലം സിറ്റി - 1055, 56, 31
കൊല്ലം റൂറല്‍ - 112, 112, 195
പത്തനംതിട്ട - 61, 54, 171
ആലപ്പുഴ - 43, 9, 191
കോട്ടയം - 232, 214, 529
ഇടുക്കി - 170, 29, 108
എറണാകുളം സിറ്റി - 199, 55, 121 
എറണാകുളം റൂറല്‍ - 172, 41, 279
തൃശൂര്‍ സിറ്റി - 44, 47, 156
തൃശൂര്‍ റൂറല്‍ - 42, 40, 283
പാലക്കാട് - 109, 132, 288
മലപ്പുറം - 119, 101, 287
കോഴിക്കോട് സിറ്റി  - 36, 45, 25
കോഴിക്കോട് റൂറല്‍ - 82, 105, 5
വയനാട് - 78, 0, 134
കണ്ണൂര്‍ സിറ്റി - 50, 50, 362
കണ്ണൂര്‍ റൂറല്‍ - 50, 50, 335
കാസര്‍ഗോഡ് -  123, 144, 378

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്