കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം; ഓർമ്മപ്പെടുത്തലുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

By Web TeamFirst Published Dec 8, 2020, 8:50 AM IST
Highlights

സ്പെഷ്യൽ പോസ്റ്റൽ ബാലറ്റിന്‍റെ കാര്യത്തിൽ ഒരു ആശങ്കയും ഇല്ലെന്നും ഇതിനായി കൃത്യമായ സംവിധാന മേർപ്പെടുത്തിയിട്ടുണ്ടെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷണർ ആവർത്തിച്ചു. 

തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്തുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. പോളിംഗ് ബൂത്തിൽ വരുമ്പോൾ മാസ്ക് ധരിക്കണമെന്നും, സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും വി ഭാസ്കരൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു. സങ്കോചമോ ഭയമോ ഇല്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ജനങ്ങൾ ആവേശത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും നൂറ് ശതമാനം പോളിംഗുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വി ഭാസ്കരൻ മാധ്യമങ്ങളോട് പറഞ്ഞു. 

സ്പെഷ്യൽ പോസ്റ്റൽ ബാലറ്റിന്‍റെ കാര്യത്തിൽ ഒരു ആശങ്കയും ഇല്ലെന്നും ഇതിനായി കൃത്യമായ സംവിധാന മേർപ്പെടുത്തിയിട്ടുണ്ടെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷണർ ആവർത്തിച്ചു. 

വി എസിന് പോസ്റ്റൽ വോട്ട് അനുവദിക്കാത്തത് നിയമപരമായാണെന്നും, കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മാത്രമേ ചട്ടപ്രകാരം പോസ്റ്റൽ വോട്ട് അനുവദിക്കാനാവൂ എന്നും തെര‌ഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. 

വോട്ടിംഗ് തു‍ടങ്ങി ആദ്യ മണിക്കൂറുകളിൽ നഗരഗ്രാമ വ്യത്യാസമില്ലാതെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. തിരക്കേറിയതോടെ കൊവിഡ് ചട്ടങ്ങൾ പാലിക്കുന്നത് പലയിടത്തും വെല്ലുവിളിയാകുന്നുണ്ട്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കും.

click me!