'ജനം യുഡിഎഫിനൊപ്പം', കേന്ദ്ര, സംസ്ഥാന സർക്കാരിനെതിരെ വിധിയെഴുതും: ചെന്നിത്തല

Published : Dec 08, 2020, 08:41 AM ISTUpdated : Dec 08, 2020, 10:28 AM IST
'ജനം യുഡിഎഫിനൊപ്പം', കേന്ദ്ര, സംസ്ഥാന സർക്കാരിനെതിരെ വിധിയെഴുതും: ചെന്നിത്തല

Synopsis

'സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതനാരാണ് എന്ന ചോദ്യം വീണ്ടും ഉന്നയിക്കുകയാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ആരാണതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്'.

ആലപ്പുഴ: കേരളജനത അഴിമതി സർക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയെ ജനം പിന്തുണക്കില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം വോട്ടിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.  യുഡിഎഫിനാണ് ജന പിന്തുണയുള്ളത്. വൻ വിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസമുണ്ട്. കേരളത്തിലെ ഭരണമാറ്റത്തിന്റ തുടക്കമാകും ഈ തെരഞ്ഞെടുപ്പ്  

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതനാരാണ് എന്ന ചോദ്യം വീണ്ടും ഉന്നയിക്കുകയാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ആരാണതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. അത് കൊണ്ടാണ് മുഖ്യമന്ത്രി  പ്രചരണരംഗത്ത്  നിന്ന് ഒളിച്ചോടിയതെന്നും അദ്ദേഹം ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിലെ സാധ്യതകൾക്ക് തിരിച്ചടിയാവും; കെ സുധാകരന്റെ നിലപാടിൽ കണ്ണൂരിലും കടുത്ത അതൃപ്തി, കെപിസിസിയെ സമീപിച്ചു
കടുപ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം; സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങില്ല, എംപിമാര്‍ മത്സരിക്കേണ്ട