മദ്യശാലകളിലെ കൊവിഡ് നിയന്ത്രണം: പുതിയ നിർദ്ദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ, കേസ് കോടതിയിൽ

By Web TeamFirst Published Aug 11, 2021, 6:31 AM IST
Highlights

കടകൾ തുറക്കാനുള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു

തിരുവനന്തപുരം: മദ്യശാലകളിലെ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ മദ്യവിൽപ്പന ശാലകൾക്കും ബാധകമാക്കാനുള്ള ബെവ്കോ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ മദ്യം വാങ്ങാൻ ഒരു ഡോസ് വാക്സീനോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കും.

ഔട്‌ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടീസ് പതിക്കാൻ ബെവ്കോ നിർദ്ദേശം നൽകി. കടകൾ തുറക്കാനുള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സർക്കാരിനോട് ഇന്ന് നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെവ്കോ യുടെ നടപടി. ഇന്ന് കോടതി കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ സർക്കാർ ഇക്കാര്യം അറിയിക്കും.

കടകളിൽ സാധനം വാങ്ങാൻ പോകുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ്‌ റിസൾട്ട്‌ നിർബന്ധമാക്കിയ നടപടി എന്ത്‌ കൊണ്ട് മദ്യം വാങ്ങാൻ എത്തുന്നവർക്ക് ബാധകമാക്കുന്നില്ലെന്ന് കോടതി ചോദിച്ചിരുന്നു. കോടതി വിമർശനത്തിന് പിന്നാലെ മദ്യം വാങ്ങുന്നവർക്കും കോവിഡ് നെഗറ്റീവ് റിസൾട്ടോ ഒരു ഡോസ് വാക്‌സീനോ നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഈ നടപടികൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഹർജി പരിഗണിക്കുക.

click me!