
ചെന്നൈ: കൊവിഡ് നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസം നിർബന്ധിത ക്വാറന്റീൻ വേണമെന്നും നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നും തമിഴ്സാട് സർക്കാരിന്റെ നിർദ്ദേശം. കേരളത്തിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അതിർത്തികളിൽ പരിശോധന കർശനമാക്കും. കേരളത്തിൽ നിന്നും എത്തുന്നവർ ആർടിപിസിആർ പരിശോധനാ ഫലം ഹാരജാക്കേണ്ടതില്ലെങ്കിലും ഇവർക്ക് തെർമൽ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
നേരത്തെ കർണാടകയും സമാനമായ രീതിയിൽ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. കേരളത്തില്‍നിന്ന് കർണാടകത്തിലേക്ക് വരുന്ന എല്ലാവരും ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദേശം.
ഇതോടെ കർണാടക സർക്കാരിനോട് കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടി. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇളവുകൾ വ്യക്തമാക്കിയുള്ള പുതിയ സർക്കുലർ ഇതുവരെ ഇറങ്ങിയിട്ടില്ല. സ്ഥിരം യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഇളവ് അനുവദിക്കുമെന്നായിരുന്നു ഇന്നലെ ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് ഇന്ന് ഇറക്കിയേക്കും. മറ്റുള്ളവർക്ക് കോവിഡില്ലാ രേഖ നിർബന്ധമെന്ന നിലപാടിൽ ഇളവുണ്ടാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam