Latest Videos

നാഗംകുളങ്ങര കൊലപാതകം: പൊലീസ് അക്രമികളെ സഹായിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Feb 25, 2021, 9:48 AM IST
Highlights

ശബരിമല സമരവും സിഎഎ വിരുദ്ധസമരവും ഒരു പോലെയാകില്ല. സിഎഎ വിരുദ്ധസമരം നടത്തിയത് മതഭീകരവാദികളാണെന്നും അവരുടെ കേസും പിൻവലിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

കോഴിക്കോട്: നാഗംകുളങ്ങര ആർഎസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ പൊലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന് തന്നെയാണ് ബിജെപി നിലപാട്. എസ്ഡിപിഐയുമായി ഇടതുമുന്നണിക്ക് രാഷ്ട്രീയ സഖ്യമുണ്ട്. വർഗീയ ധ്രുവീകരണത്തിലൂന്നിയുള്ള രാഷ്ട്രീയ ധ്രുവീകരണമാണ് ഇടതുവലത് മുന്നണികൾക്കെന്നും ഭീകരപ്രവർത്തകരുമായി യോജിച്ച് എൽഡിഎഫും യുഡിഎഫും പ്രവർത്തിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

നാഗംകുളങ്ങര കൊലപാതകം: 8 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ, രണ്ട് ആയുധങ്ങൾ കണ്ടെടുത്തു

കേരളത്തിൽ ഭരണം കിട്ടാൻ ബിജെപിക്ക് 35 സീറ്റുകൾ മതിയെന്ന് പറഞ്ഞ സുരേന്ദ്രൻ ബിജെപിയുടെ പേര് പറഞ്ഞ് ചിലർ മറ്റ് മുന്നണികളിൽ വില പേശുകയാണെന്നും ആരോപിച്ചു. 

വർഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ ലക്ഷ്യമാണ് കേരളത്തിലെ ഇരുമുന്നണിക്കും. വർഗീയ അജണ്ടയാണ് രണ്ട് കൂട്ടരും നടപ്പാക്കുന്നത്. ശബരിമല സമരവും സിഎഎ വിരുദ്ധസമരവും ഒരു പോലെയാകില്ല. സിഎഎ വിരുദ്ധസമരം നടത്തിയത് മതഭീകരവാദികളാണെന്നും അവരുടെ കേസും പിൻവലിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

click me!