ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; ദർശനത്തിനെത്തുന്നവരുടെ എണ്ണം കുറയ്ക്കും, പുതിയ വിവാഹ ബുക്കിങില്ല

By Web TeamFirst Published Jul 8, 2021, 8:03 AM IST
Highlights

ദേവസ്വം ജീവനക്കാർ, നാട്ടുകാർ എന്നിവർക്ക് ക്ഷേത്ര ദർശനത്തിന് അനുമതിയില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണമുണ്ട്

തൃശ്ശൂർ: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ദിവസവും ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാർ, നാട്ടുകാർ എന്നിവർക്ക് ക്ഷേത്ര ദർശനത്തിന് അനുമതിയില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണമുണ്ട്. പുതിയ വിവാഹ ബുക്കിങ് അനുവദിക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് വിവാഹം നടത്താം. ഗുരുവായൂർ നഗരസഭയിൽ ടി പി ആർ 12.58% ആയതോടെയാണ് നിയന്ത്രണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!