തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്പർക്കമുണ്ടായിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. സമ്പർക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവർത്തനങ്ങളും പുരോഗതിയിലാണ്.
കണ്ടെയ്ൻമെന്റ് സോണുകളായ ആറ്റുകാൽ, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകൾ ഇന്ന് മുതൽ അടച്ചിടും. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂർക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടിക്കുളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളാണ് അടച്ചിടുന്നത്. അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള പ്രധാന റോഡും അടച്ചിടും.
സാമൂഹിക അകലം ഉറപ്പാക്കാനായുള്ള പൊലീസ് പരിശോധനയും ഇന്ന് മുതൽ ശക്തമാക്കും. സമരപരിപാടികൾക്ക് കടുത്ത നിയന്ത്രണം ഉണ്ടാകും. സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുയിടങ്ങളില്‍ അശ്രദ്ധയോടെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
Read more: കുവൈത്തില്‍ കൊവിഡ് കാലത്ത് ദുരിതത്തിലായവരെ സഹായിച്ച് എയിംസ് കൂട്ടായ്മ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam