കോഴിക്കോട് നഗരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ വാർഡുകളിൽ അടിയന്തര അവലോകനയോഗം ചേരും

Published : Sep 06, 2020, 04:57 PM IST
കോഴിക്കോട് നഗരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ വാർഡുകളിൽ അടിയന്തര അവലോകനയോഗം ചേരും

Synopsis

ജില്ലയിൽ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ പൊലീസ് പരിശോധന വ്യാപിപ്പിക്കും.   

കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ രോഗവ്യാപനം കൂടുതലുള്ള വെള്ളയിൽ, മുഖദാർ, തോപ്പയിൽ, മേഖലകളിൽ എംപിയുടേയും എംഎൽഎമാരുടേയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേരും. 

മന്ത്രി എകെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മേഖലകളിൽ പരിശോധനയുടെ എണ്ണം കൂട്ടും. ജില്ലയിൽ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ പൊലീസ് പരിശോധന വ്യാപിപ്പിക്കും. 

വാർഡ് ആർആർടികളുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തനം സജീവമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. എഫ്എൽടിസികളിൽ ജില്ലാ -തദ്ദേശ ഭരണകൂടങ്ങളുടെ മിന്നൽ പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്