Covid leave : 'കൊവിഡ് സ്പെഷൽ ലീവ് നൽകുന്നില്ല', ശ്രീചിത്ര ആശുപത്രിക്കെതിരെ ജീവനക്കാരുടെ പരാതി

By Web TeamFirst Published Jan 26, 2022, 9:13 AM IST
Highlights

കൊവിഡ് ലീവ് നൽകണമെങ്കിൽ ആശുപത്രിയിൽ നിന്നാണ് രോഗം ബാധിച്ചതെന്ന് തെളിയിക്കണമെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കൽ കോളേജിൽ (Sree Chitra Tirunal Institute for Medical Sciences) കൊവിഡ് ബാധിതരായ ജീവനക്കാർക്ക് കൊവിഡ് സ്പെഷൽ ലീവ് (Covid Special Casual Leave ) നൽകുന്നില്ലെന്ന് പരാതി. കൊവിഡ്  (Covid) ലീവ് നൽകണമെങ്കിൽ ആശുപത്രിയിൽ നിന്നാണ് രോഗം ബാധിച്ചതെന്ന് തെളിയിക്കണമെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. അതല്ലെങ്കിൽ മെഡിക്കൽ ലീവ് എടുക്കാനാണ് അധികൃതർ നൽകുന്ന നിർദ്ദേശം. 

എയിംസ് അടക്കമുള്ള ആശുപത്രികൾ ജീവനക്കാർക്ക് കൊവിഡ് ലീവ് നൽകുമ്പോഴാണ് ശ്രീചിത്രയിൽ ഈ നിഷേധ നിലപാട്. നഴ്സുമാരോടാണ് വേർതിരിവ് കൂടുതൽ കാണിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആയിരക്കണക്കിന് കൊവിഡ് രോഗികൾ ചികിത്സക്കെത്തുന്നിടത്ത് ജോലിചെയ്യുന്ന ജീവനക്കാർ ആശുപത്രിയിൽ നിന്നാണ് രോഗം വന്നതെന്ന് തെളിയിക്കാൻ എന്താണ് ചെയ്യുകയെന്നാണ് ജീവനക്കാരുടെ ചോദ്യം. 

Covid India : രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു; പ്രതിദിന കേസുകൾ കുറയുന്നത് ആശ്വാസം

 

click me!