ജയരാജന്റെ സംഭവവുമായി താരതമ്യം ചെയ്യരുത്, മെഗാ തിരുവാതിരപ്പാട്ട് വ്യക്തിപൂജയല്ല: കോടിയേരി

Published : Jan 26, 2022, 09:04 AM IST
ജയരാജന്റെ സംഭവവുമായി താരതമ്യം ചെയ്യരുത്, മെഗാ തിരുവാതിരപ്പാട്ട് വ്യക്തിപൂജയല്ല: കോടിയേരി

Synopsis

സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ല അവിടെ ഉണ്ടായത്. സമ്മേളനത്തിനകത്ത് നടന്ന സംഭവമല്ല തിരുവാതിരകളി. പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന പാട്ടുകള്‍ അവതരിപ്പിക്കാറുണ്ടെന്നും അത്തരത്തിലുള്ള ഒന്നാണിതെന്നും കോടിയേരി പറഞ്ഞു.  

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര കളിയില്‍ (Mega Thiruvathira) മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) സ്തുതിച്ചുള്ള പാട്ട് വ്യക്തിപൂജയായി കണക്കാക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan) . സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ല അവിടെ ഉണ്ടായത്. സമ്മേളനത്തിനകത്ത് നടന്ന സംഭവമല്ല തിരുവാതിരകളി. പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന പാട്ടുകള്‍ അവതരിപ്പിക്കാറുണ്ടെന്നും അത്തരത്തിലുള്ള ഒന്നാണിതെന്നും കോടിയേരി പറഞ്ഞു.

പി. ജയരാജനെ പുകഴ്ത്തിയ പാട്ടുണ്ടായപ്പോള്‍ നടപടിയെടുത്തത് വേറെ വിഷയമാണെന്നും അതും ഇതും ഒന്നായി വ്യാഖ്യാനിക്കരുതെന്നും കോടിയേരി പറഞ്ഞു. രണ്ടും വ്യത്യസ്തമായ കാര്യമാണ്. പിജെ ആര്‍മി എന്ന പേരിലുള്ള ഗ്രൂപ്പിനകത്ത് വന്നതിനെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലുണ്ടായ പ്രശ്‌നങ്ങളാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയതും നടപടിയെടുത്തതും. മെഗാ തിരുവാതിര തെറ്റാണെന്ന് പാര്‍ട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നതു തന്നെ തിരുത്തല്‍ നടപടിയുടെ ഭാഗമാണെന്നും കോടിയേരി വിശദീകരിച്ചു.

കൊവിഡിന്റെയും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിന്റെയും പശ്ചാത്തലത്തില്‍ സിപിഎം സമ്മേളനത്തില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചത് വിമര്‍ശന വിധേയമായിരുന്നു. തുടര്‍ന്ന് പരിപാടിയെ തള്ളി ജില്ലാ നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം