എറണാകുളം ജില്ലയിൽ കൊവിഡ് രോ​ഗവ്യാപനം കുറയുന്നതായി പി.രാജീവ്

By Web TeamFirst Published May 23, 2021, 4:47 PM IST
Highlights

നിലവിൽ എറണാകുളം ജില്ലയിൽ 25 ശതമാനത്തിന് മുകളിൽ ടിപിആർ ഉള്ള എല്ലാ പഞ്ചായത്തുകളിലും നിയന്ത്രണം കടുപ്പിക്കുമെന്നും രാജീവ് വ്യക്തമാക്കി. 

കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ട്രിപ്പിൾ ലോക്ക് ഡൗൺ ജില്ലയിൽ ഫലം കണ്ടു എന്നാണ് നി​ഗമനം. നിലവിൽ എറണാകുളം ജില്ലയിലെ ഒരു പഞ്ചായത്തിൽ മാത്രമാണ് അൻപത് ശതമാനത്തിലേറെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ളത്. നേരത്തെ 19 പഞ്ചായത്തുകളിലാണ് ഇത്രയും ഉയ‍ർന്ന നിലയിലുള്ള ടിപിആ‍ർ രേഖപ്പെടുത്തിയത്. 

നിലവിൽ എറണാകുളം ജില്ലയിൽ 25 ശതമാനത്തിന് മുകളിൽ ടിപിആർ ഉള്ള എല്ലാ പഞ്ചായത്തുകളിലും നിയന്ത്രണം കടുപ്പിക്കുമെന്നും രാജീവ് വ്യക്തമാക്കി. നിലവിൽ എറണാകുളം ജില്ലയിൽ അൻപത് ശതമാനത്തിന് മുകളിൽ ടിപിആർ ഉള്ളത് കടുങ്ങല്ലൂർ പഞ്ചായത്തിൽ മാത്രമാണെന്നും രാജീവ് അറിയിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് 16 മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിൽ മലപ്പുറം ഒഴികെ മറ്റു ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നേരത്തെ പിൻവലിച്ചിരുന്നു. സംസ്ഥാന വ്യാപകമായി മെയ് ഒൻപത് മുതൽ 30 വരെയാണ് ലോക്ക് ഡൗൺ. 
 

click me!