ഇന്ന് 35 ബിഎസ്എഫ് ജവാൻമാർക്കും 62 സിആർപിഎഫ് ജവാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചു

Published : May 09, 2020, 10:07 PM IST
ഇന്ന് 35 ബിഎസ്എഫ് ജവാൻമാർക്കും 62 സിആർപിഎഫ് ജവാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചു

Synopsis

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുമ്പോൾ രോഗബാധനിരക്ക് 5.5 ശതമാനമായിട്ടുണ്ട്. 

ദില്ലി: പ്രതിരോധ സേനകളിലെ കൊവിഡ് വ്യാപിക്കുന്നത് ആശങ്ക പടർത്തുന്നു. ഇന്ന് 35 ബിഎസ്എഫ് ജവാൻമാർക്കും 234 സിആർപിഎഫ് ജവാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച ബിഎസ്എഫ് ജവാൻമാരുടെ എണ്ണം 250 കടന്നതായി സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ഇതുവരെ 234 സിആർപിഎഫ് ജവാൻമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുമ്പോൾ രോഗബാധനിരക്ക് 5.5 ശതമാനമായിട്ടുണ്ട്. 11 ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. കൊവിഡ് കണക്കുകളിൽ സുതാര്യത വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

രോഗബാധിതരുടെ എണ്ണം 50000-ത്തിൻ നിന്നും 60,000 ത്തിന് അടുത്ത് എത്താൻ എടുത്തത് വെറും മൂന്ന് ദിവസം മാത്രമാണ്. മഹാരാഷ്ട്ര,
ഗുജറാത്ത്, ദില്ലി എന്നീ സംസ്ഥനങ്ങളിൽ രോഗബാധ കുത്തനെ ഉയരുകയാണ്.  75 ഇടങ്ങളിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യ
മന്ത്രാലയം സംശയിക്കുന്നുണ്ട്. റാന്റം ടെസ്റ്റിന് ഒപ്പം രോഗ നിർണ്ണയത്തിൽ എലിസ ടെസ്റ്റ് കൂടി നടത്തുന്നതിനെ കുറിച്ച് ആരോഗ്യമന്ത്രാലയം ആലോചന തുടങ്ങി. 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ