Covid Trivandrum : തലസ്ഥാനത്ത് ടിപിആർ 48, കർശന നടപടികളിലേക്ക് സർക്കാർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുന്നു

Web Desk   | Asianet News
Published : Jan 18, 2022, 05:26 PM ISTUpdated : Jan 18, 2022, 05:47 PM IST
Covid Trivandrum : തലസ്ഥാനത്ത് ടിപിആർ 48, കർശന നടപടികളിലേക്ക് സർക്കാർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുന്നു

Synopsis

മാളുകളിൽ എണ്ണം നിയന്ത്രിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹത്തിന് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ അനുവദിക്കില്ല. സർക്കാർ യോഗങ്ങളെല്ലാം ഓൺലൈനിൽ നടത്തണം. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് (Thiruvananthapuram) ടി പി ആർ (TPR)  48 ആയി ഉയർന്ന സാഹചര്യത്തിൽ കൊവിഡ് (Covid)  നിയന്ത്രണ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു (Antony Raju) അറിയിച്ചു. രണ്ടിലൊരാൾക്ക് എന്ന തോതിൽ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. 

മാളുകളിൽ എണ്ണം നിയന്ത്രിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹത്തിന് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ അനുവദിക്കില്ല. സർക്കാർ യോഗങ്ങളെല്ലാം ഓൺലൈനിൽ നടത്തണം.  സംഘടനകളുടെ യോഗം അംഗീകരിക്കില്ല. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കും. വാഹനങ്ങളുടെ യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച്  ചർച്ച ചെയ്യാൻ  നാളെ ഉന്നതതല യോഗം ചേരും. കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് കൊടുക്കുന്ന കാര്യം മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തലസ്ഥാനത്തു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കുകയാണ്. എം ജി കോളേജ്, ഓൾ സെയിന്റ്സ് കോളേജ്, മാർ ഇവനിയോസ് കോളേജ് എന്നിവിടങ്ങളിൽ  ഓഫ് ലൈൻ ക്ലാസ് നിർത്തിവച്ചു. 


 

PREV
Read more Articles on
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ