' ചെറിയ രോഗലക്ഷണമുള്ളവരെ 48 മണിക്കൂറിനുള്ളിൽ പരിശോധിക്കണം'; കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ

By Web TeamFirst Published Apr 25, 2021, 10:52 PM IST
Highlights

ഗുരുതരാവസ്ഥയിലുള്ളവ‍ർക്ക് ഫാബിപിറാവിർ, ഐവർമെക്ടിൻ തുടങ്ങിയ മരുന്നുകൾ നൽകാം. റംടിസിവിർ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് മാത്രം നല്‍കണമെന്നും മാർഗരേഖയില്‍ പറയുന്നു. ‌

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ചെറിയ രോഗലക്ഷണമുള്ളവരെ 24 മുതൽ 48 മണിക്കൂറുകൾക്കിടയിൽ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. ഗുരുതരാവസ്ഥയിലുള്ളവ‍ർക്ക് ഫാബിപിറാവിർ, ഐവർമെക്ടിൻ തുടങ്ങിയ മരുന്നുകൾ നൽകാം. റംടിസിവിർ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് മാത്രം നല്‍കണമെന്നും മാർഗരേഖയില്‍ പറയുന്നു. ‌പ്ലാസ്മ തെറപ്പി ആവശ്യമെങ്കിൽ രോഗം ബാധിച്ച് എഴ് ദിവസത്തിനകം നൽകാവുന്നതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 338 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,318 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1768 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

click me!