പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു; ന​ഗരസഭയിലെ നിയന്ത്രണം തുടരും

By Web TeamFirst Published Jul 23, 2020, 11:13 PM IST
Highlights

താനൂർ നഗരസഭയിലെ നിയന്ത്രണവും പിൻവലിച്ചു. പൊന്നാനി നഗരസഭയിലെ നിയന്ത്രണം തുടരും. 

മലപ്പുറം: മലപ്പുറം പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. താനൂർ നഗരസഭയിലെ നിയന്ത്രണവും പിൻവലിച്ചു. പൊന്നാനി നഗരസഭയിലെ നിയന്ത്രണം തുടരും. കൊവിഡ് സമ്പർക്കവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. 

മലപ്പുറം ജില്ലയില്‍ 89 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ദുബായില്‍ നിന്നും കോവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശി 29 വയസുകാരന് ജൂലൈ 22 ന് മരിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകിരിച്ചത്. ഇന്നലെ 30 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 818 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

Read Also: കൊവിഡ് രോ​ഗി മാറാട് ജുമാമസ്ജിദിൽ പ്രാർത്ഥനയിൽ പങ്കെടുത്തു; 97 പേർക്കെതിരെ കേസ്...

 

click me!