കോഴിക്കോട്: കോഴിക്കോട് മാറാട് കൊവിഡ് രോ​ഗമുള്ളയാൾ 97 ആളുകൾക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു. മാറാട് ജുമാമസ്ജിദിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാർത്ഥനയിലാണ് ഇയാൾ പങ്കെടുത്തത്. 28കാരനായ ഇയാൾക്ക് രോ​ഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. 

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് പള്ളി സെക്രട്ടറിയുടെയും, പ്രസിഡന്റിന്റെയും 97 ആളുകളുടേയും  പേരിൽ മാറാട് പൊലീസ് കേസെടുത്തത്. പള്ളിയുടെ നിയന്ത്രണ ചുമതലയുളള റവന്യൂ വകുപ്പ് ജീവനക്കാരനെതിരെയും കേസ് എടുത്തിട്ടുണ്ട്. പ്രാർത്ഥനയിൽ പങ്കെടുത്തവരോടെല്ലാം ക്വാറന്റീനിൽ പോകാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: ആലപ്പുഴയിൽ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ്; വിദേശമദ്യവുമായി പിടിയിലായ രണ്ടുപേർക്കും രോ​ഗം...