
കളമശ്ശേരി: കോവിഡ് സ്ഥിരീകരിച്ചു കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ടായിരുന്ന ആറു പേരുടെ തുടർ പരിശോധന ഫലം നെഗറ്റീവ് ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് വയസ്സുള്ള കുട്ടിയുടെയും മാതാപിതാക്കളുടെയും പരിശോധന ഫലം നെഗറ്റീവാണ്. അതേ സമയം മൂന്നാറിലെ ഹോട്ടലില്‍ നിന്നും കടന്ന് നെടുമ്പാശ്ശേരി വഴി രാജ്യം വിടാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന് പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു, ഒപ്പം ബ്രിട്ടീഷ് യാത്ര സംഘത്തിൽ പെട്ട 76 വയസ്സുള്ള പുരുഷനും. അത്ര തന്നെ വയസ്സുള്ള സ്ത്രീയുമടക്കം 5 പേർ കൂടി രോഗമുക്തി നേടി. ഡിസ്ചാർജ് അടക്കമുള്ള കാര്യങ്ങൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും.. ഇവരെ ഡിസ്ചാർജ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും.
അതേ സമയം സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേർ പാലക്കാടും മൂന്ന് പേർ എറണാകുളത്തും രണ്ട് പേർ പത്തനംതിട്ടയിലും ഒരാൾ ഇടുക്കിയിലുമാണ്. നാല് പേർ ദുബായിൽ നിന്നാണ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നാൾക്ക് കോണ്ടാക്ടിലൂടെ ലഭിച്ചതാണ്. അതേസമയം ചികിത്സയിലുണ്ടായിരുന്ന എട്ട് പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായി.
ഇതോടെ 12 പേരുടെ രോഗം സുഖപ്പെട്ടുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേർ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്.
76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam