രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ തുടരുന്നു

By Web TeamFirst Published May 19, 2021, 6:49 AM IST
Highlights

മരണ നിരക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ. സംസ്ഥാനങ്ങളിലെ കൊ വിഡ് വ്യാപനത്തിൽ പൊതുവെ കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 86% പേർ രോഗമുക്തരായി.

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ തുടരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതര വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കിട്ടിയ കണക്കനുസരിച്ച് 2,62,829 പേർക്ക് പുതുതായി രോഗം ബാധിച്ചു. 3841 മരണമാണ് രേഖപ്പെടുത്തിയത്. തമിഴ്നാട്, കേരളം ,കർണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ മുപ്പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. 

മരണ നിരക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ. സംസ്ഥാനങ്ങളിലെ കൊ വിഡ് വ്യാപനത്തിൽ പൊതുവെ കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 86% പേർ രോഗമുക്തരായി. ആകെ ജനസംഖ്യയുടെ 1.8% പേരെ മാത്രമാണ് നിലവിൽ കൊവിഡ് ബാധിച്ചത്. കേരളത്തിലേതടക്കം നിയന്ത്രണങ്ങൾ കേസുകൾ കുറയാൻ കാരണമാകുന്നതെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. 

ഇതിനിടെ രണ്ടോ മൂന്നോ മാസം കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കാനാവില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. നിരവധി വെല്ലുവിളികൾ മുൻപിലുണ്ട്. ലോക ജനതയെ വാക്സിനേറ്റ് ചെയ്യാൻ രണ്ട് മൂന്ന് വർഷമെങ്കിലുമെടുക്കും. രാജ്യത്തെ അവഗണിച്ച് വാക്സീൻ കയറ്റുമതി നടത്തില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

click me!