സംസ്ഥാനത്ത് കൊവിഡ് വാക്സീൻ മുൻഗണനാ പട്ടിക പുതുക്കി; 11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി

By Web TeamFirst Published Jun 2, 2021, 11:09 PM IST
Highlights

ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുൻഗണന പട്ടികയിൽ ഉൾപ്പെടും.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ മുൻഗണനാ പട്ടിക പുതുക്കി. 11 വിഭാഗങ്ങളെ കൂടി പട്ടികയിൽ പുതിയായി ഉൾപ്പെടുത്തി. 

ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുൻഗണന പട്ടികയിൽ ഉൾപ്പെടും. പൊലീസ് ട്രയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന വോളന്റിയർമാർ,  മെട്രോ റെയിൽ, വാട്ടർ മെട്രോ ഫീൽഡ് ജീവനക്കാർ എന്നിവരും പട്ടികയിലുണ്ട്. 18 മുതൽ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷൻ മുൻഗണന പട്ടികയിൽ നേരത്തെ 32 വിഭാഗങ്ങളെ ഉൾപ്പെടുത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!