
പത്തനംതിട്ട: സംസ്ഥാനത്ത് പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാൻ പ്രത്യേക ക്രമീകരണം നടത്തും. പരീക്ഷയെഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും ഏർപ്പെടുത്താനാണ് തീരുമാനം.
സംസ്ഥാനത്ത് എസ്എസ്എൽസി - ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരാതിരിക്കാനാണ് മുന്നകരുതല്‍ നടപടി. കൊവിഡ് 19 രോഗം വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പരീക്ഷകള്‍ നടത്തുന്നത്.
അതേ സമയം അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയിൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കൽ ഇന്നത്തോടെ പൂർത്തിയാക്കും. പ്രാഥമിക സമ്പർക്ക പട്ടിക 75 ശതമാനം പൂർത്തിയായി. 2 മെഡിക്കൽ സംഘങ്ങൾ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും 4 സംഘങ്ങൾ വീടുകൾ കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുന്നത്. 2 സംഘങ്ങൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കും.19 പേരുടെ സാംപിൾ പരിശോധനാ ഫലം വരാനുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam