
കോഴിക്കോട് : നാടിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡിസിസി അധ്യക്ഷൻ സി പി മാത്യുവിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി എകെ ശശീന്ദ്രൻ.പ്രകോപനപരമായ വാക്കുകളാണ് സിപി മാത്യു പറഞ്ഞത്. വലിയ ആഴവും വ്യാപ്തിയും ഉള്ള പ്രസ്താവന.വനംകൊള്ളക്കാരുമായി ബന്ധമുണ്ടെന്നു പറയാതെ പറയുകയാണെന്നും മന്ത്രി ആരോപിച്ചു.
ഇടുക്കിയിലെ സവിശേഷത മനസ്സിലാക്കി വേണം കാട്ടാനകളെ പിടിക്കാൻ . സർക്കാറിന് നിയവിരുദ്ധമായി പ്രവർത്തിക്കാനാവില്ല. ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്നമുണ്ടാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു
ഡിസിസി പ്രസിഡന് പ്രസ്താവന നടത്തിയത് കാര്യങ്ങൾ മനസ്സിലാക്കാതെയല്ല . ഇടതുപക്ഷ സർക്കാറിനെതിരെ ജനവികാരം ഉയർത്താനാണ് ശ്രമം,നിയമം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്യുന്നുവെന്നും മന്ത്രി ആരോപിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam