കാനത്തിന്‍റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ; സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ടെന്ന് ബിനോയ് വിശ്വം

Published : Apr 25, 2025, 08:30 PM IST
കാനത്തിന്‍റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ; സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ടെന്ന് ബിനോയ് വിശ്വം

Synopsis

മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ. കാനത്തിന്‍റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കാനത്തിന്‍റെ മകനെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

തിരുവനന്തപുരം:മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ. കാനത്തിന്‍റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കാനത്തിന്‍റെ മകനെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ ദേശീയ കൗൺസിലിന്‍റെ ഭാ​ഗമായ പൊതുസമ്മേളനത്തിൽ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. ആദരവ് നൽകുന്ന പരിപാടിയിൽ ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്‍റെ കുടുംബം പറയുന്നു. ഇന്നലെ നടന്ന പരിപാടിയിൽ മരിച്ച നേതാക്കളുടെ കുടുംബാം​ഗങ്ങളെ ആദരിച്ചിരുന്നു. എന്നാൽ, തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്ന് കാനത്തിന്‍റെ മകൻ സന്ദീപ് രാജേന്ദ്രൻ പറഞ്ഞു.

അസൗകര്യം ഉള്ളതുകൊണ്ടാണ് വരാഞ്ഞതെന്ന പ്രസ്താവന തെറ്റാണ്. പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. സന്ദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെയാണ് മാപ്പു പറഞ്ഞുവെന്ന് വ്യക്തമാക്കി ബിനോയ് വിശ്വം പ്രതികരിച്ചത്.

പൊങ്കാല അർപ്പിക്കാനെത്തി, വയോധികയുടെ നാലേകാൽ പവന്‍റെ സ്വർണമാല മോഷണം പോയി, പൊലീസ് അന്വേഷണം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി