
ഇടുക്കി: മുന്നാറിൽ പ്രാദേശിക സി പി ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. കോൺഗ്രസ് സമരപ്പന്തലിന് മുന്നിലെത്തി സി പി ഐ പഞ്ചായത്തംഗം സന്തോഷ് അശ്ലീല ആംഗ്യം കണിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാല്‍ വാഹനത്തിലെത്തിയ സന്തോഷിനെ അകാരണമായി മർദ്ദിക്കുകയായിരുന്നുവന്നാണ് സിപിഐ വിശദീകരണം.
മൂന്നാർ പഞ്ചായത്തിലെ ആനമുടി വാർഡംഗം തങ്കമുടി സി പി ഐ വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കങ്ങളുടെ ഭാഗമായാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. തങ്കമുടിയും സി പി ഐയുടെ പഞ്ചായത്തംഗവുമായ പി സന്തോഷും തമ്മിൽ കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫീസിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് ടൗണിൽ ഇരു വിഭാഗവും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്.
സംഘർഷത്തിനിടെ വഴിയോര കച്ചവടക്കാരുടെ തേങ്ങയടക്കമുള്ള സാധനങ്ങൾ പരസ്പരം എറിഞ്ഞു. ഇതില്‍ വഴിയാത്രക്കാരിക്ക് പരിക്കേറ്റു. സഘർഷം നടക്കുമ്പോൾ പൊലീസിന്‍റെ കുറവുണ്ടായിരുന്നു. ഇവർ ഏറെ പണിപ്പെട്ടാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. തുടർന്ന് കൂടുതൽ പൊലീസിനെ ടൗണിൽ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam