
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. സർക്കാരിന്റെ മുൻഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
മുമ്പ് പല മുഖ്യമന്ത്രിമാരും കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിന് തയാറാകുന്നില്ലെന്നാണ്
എക്സിക്യൂട്ടീവിൽ ഉയർന്ന ചോദ്യം. പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. സർക്കാരിൽ ധൂർത്തെന്നും എക്സിക്യൂട്ടിവ് അംഗങ്ങൾ വിമർശിച്ചു.
സർക്കാരിന്റെ മുൻഗണന മാറ്റണാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉയര്‍ന്നൊരു പ്രധാന നിര്‍ദ്ദേശം. ഇപ്പോഴത്തെ മുൻഗണന ഇടത് സർക്കാരിന് ചേർന്നതല്ല. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്നും സിപിഐയിൽ വിമർശനമുണ്ടായി. സംസ്ഥാനത്തെ സഹകരണ തട്ടിപ്പിനെ കുറിച്ചു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായി. സഹകരണ മേഖലയിൽ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകർക്ക് പണം മടക്കി കൊടുക്കാതെ എത്ര ജന സദസ് നടത്തിയിട്ടും കാര്യമില്ലെന്നായിരുന്നു എക്സിക്യൂട്ടിവിൽ ഉയർന്ന വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam