എംഎം മണിക്കുള്ള മറുപടി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി നൽകി,വിവാദം ന്യൂട്രൈലയിസ് ആയി-കെ.പ്രകാശ് ബാബു

By Web TeamFirst Published Jul 17, 2022, 10:46 AM IST
Highlights

'മണിയുടേത് പുലയാട്ട് ഭാഷ, നാട്ടുഭാഷയെന്ന് പറഞ്ഞ്  ഒഴിയാനാവില്ല', അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്നും ശിവരാമൻ പ്രതികരിച്ചിരുന്നു

ദില്ലി: ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി  ആനി രാജക്ക് (Anie Raja)എതിരായ എം എം മണിയുടെ (mm mani)പരാമർശത്തിൽ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി  കെ കെ ശിവരാമന്‍ (kk sivaraman)നന്നായി മറുപടി കൊടുത്തിട്ടുണ്ടെന്ന് സി പി ഐ അസിസ്റ്റൻറ് സെക്രട്ടറി കെ.പ്രകാശ് ബാബു(prakash babu). വിവാദം ന്യൂട്രൈലയിസ് ആയെന്നും സിപിഐ അസ്റ്റിസ്റ്ററ്റ്  സെക്രട്ടറി  കെ.പ്രകാശ് ബാബു പറഞ്ഞു.

എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി  കെ.കെ.ശിവരാമന്‍ രംഗത്തെത്തിയത്.'മണിയുടേത് പുലയാട്ട് ഭാഷ, നാട്ടുഭാഷയെന്ന് പറഞ്ഞ്  ഒഴിയാനാവില്ല', അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്നും ശിവരാമൻ പ്രതികരിച്ചിരുന്നു.  ഇടതു പക്ഷത്തിന്‍റേത് സ്ത്രീപക്ഷ രാഷ്ട്രീയമെന്നും ശിവരാമന്‍ വ്യക്തമാക്കിയിരുന്നു.

എം എം മണിയുടെ പരിഹാസത്തിന് ദേശീയ മഹിളാ ഫെഡറേഷൻ ജന. സെക്രട്ടറി  ആനി രാജയും മറുപടി നല്‍കിയിരുന്നു. സുശീല ഗോപാലനെ പോലുള്ള നേതാക്കൾ നേതൃത്വം നൽകിയ ദേശീയ മഹിളാ ഫെഡറേഷന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ആളാണ് താൻ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുക എന്നതാണ് തന്‍റെ ചുമതല. അത് ദില്ലിയിലായാലും വിദേശത്ത് നിന്നായാലും ചെയ്യുമെന്നും ആനി രാജ വ്യക്തമാക്കി. കേരളം തന്‍റെ നാടാണ്. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതെന്നും ആനി രാജ പറഞ്ഞു.

click me!