'സ്വർണ്ണക്കടത്തിലെ വസ്തുതകൾ പുറത്തുവരണം, രാഷ്ടീയബന്ധമുണ്ടെങ്കിൽ അതും': സിപിഐ മുഖപത്രം

By Web TeamFirst Published Jul 2, 2021, 8:45 AM IST
Highlights

കരിപ്പൂരിൽ  പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നത്. അധോലോക —മാഫിയാ ശക്തികളുടെ വേരറുക്കുന്ന നടപടികൾ ഉണ്ടാകുമോയെന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നത്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ വിവാദങ്ങളിലെ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്ന് സിപിഐ മുഖപത്രം. നയതന്ത്ര സ്വർണ്ണക്കടത്തിൽ കുറ്റവാളികൾ ഇപ്പോഴും പുറത്താണെന്നും കരിപ്പൂർ സ്വർണ്ണക്കടത്തിലും ഇത് തന്നെ സംഭവിച്ചേക്കാമെന്നുമാണ് സിപിഐ മുഖപത്രത്തിലെ ലേഖനത്തിലുള്ളത്. രാഷ്ടീയബന്ധമുണ്ടെങ്കിൽ അതും പുറത്തുവരണമെന്നും ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു.  

കരിപ്പൂരിൽ  പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നത്. അധോലോക —മാഫിയാ ശക്തികളുടെ വേരറുക്കുന്ന നടപടികൾ ഉണ്ടാകുമോയെന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ വെളിപ്പെടണം. നയതന്ത്ര സ്വർണ്ണക്കടത്തിൽ യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും പുറത്തു തന്നെ വിരാജിക്കുകയാണ്. കരിപ്പൂരിലും അത്തരമൊരു പരിണതിയല്ലാതെ പ്രതീക്ഷിക്കാൻ സാധിക്കുന്നില്ല. രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കുന്നത്ര കള്ളക്കടത്തു സ്വർണമെത്തുന്നുവെന്നും ജനയുഗം മുഖപ്രസംഗം പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!