ഡി. രാജ വിമർശനം, ഇസ്മയിലിന്റെ കത്ത്, നാർക്കോട്ടിക് ജിഹാദ്; നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രൻ

By Web TeamFirst Published Sep 13, 2021, 3:35 PM IST
Highlights

ബിഷപ്പിന്റെ പരാമർശത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ കാനം നിലവിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിശദീകരിച്ചു.

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭിന്നിപ്പിക്കാനുള്ള ശ്രമം മത മേലധ്യക്ഷൻമാരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് കാനം ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടതുമുന്നണി ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഘടക കക്ഷികൾക്ക് അവരവരുടെ അഭിപ്രായമുണ്ടാകുമെന്നും കാനം വിശദീകരിച്ചു. നാർക്കോട്ടിക് ജിഹാദെന്ന ബിഷപ്പിന്റെ പരാമർശത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ കാനം നിലവിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിശദീകരിച്ചു. വിഭജിക്കാൻ ആഗ്രഹമുള്ളവർ മുതലെടുപ്പിന് ശ്രമിക്കുമെന്നും ബിജെപി നിലപാടിനെ വിമർശിച്ച് കാനം കുറ്റപ്പെടുത്തി. 

സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ വിമർശിച്ച പ്രസ്താവനയിൽ ഉറച്ച് കാനം. സംസ്ഥാന കൗൺസിലിന്റെ തീരുമാനമാണ് താൻ പറഞ്ഞതെന്നാണ് വിശദീകരണം. ജനറൽ സെക്രട്ടറിക്ക് എതിരെ താൻ പരസ്യ നിലപാട് എടുത്തിട്ടില്ലെന്നും പാർട്ടി അച്ചടക്കം ആര് ലംഘിച്ചാലും തെറ്റ് തന്നെയാണെന്നും കാനം കൂട്ടിച്ചേർത്തു. ഇസ്മയിൽ കത്ത് അയച്ചതിനെ പറ്റി അറിയില്ലെന്ന് പറഞ്ഞ കാനം, പോസ്റ്റ് ഓഫീസ് ഉള്ളത് കത്ത് അയക്കാൻ ആണല്ലോയെന്നും പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!