
തിരുവനന്തപുരം: സി പി ഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവും പരിഹാസവും. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിൽ ആണ് പ്രധാനമായും വിമർശനമുയർന്നത്. വിദേശ സർവകലാശാല വിഷയത്തിലും മുഖ്യമന്ത്രിക്കെതിരെ സി പി ഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.
മുൻ എം എൽ എയും ഭക്ഷ്യമന്ത്രിയുടെ ഭാര്യയും കൂടിയായ സി പി ഐ നേതാവ് ആർ ലതാ ദേവി, മുഖ്യമന്ത്രിക്കെതിരെ കടുത്ത പരിഹാസമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നായിരുന്നു ആർ ലതാ ദേവിയുടെ പരിഹാസം. ആഡംബരത്തിനും ധൂർത്തിനും സംസ്ഥാന സർക്കാരിന് കുറവില്ലെന്നും സി പി ഐ യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി പി ഉണ്ണികൃഷ്ണൻ വിമർശിച്ചു.
വിദേശ സർവകലാശാല വിഷയത്തിലാണ് പിന്നെ വിമർശനമുയർന്നത്. കേരളത്തിൽ വിദേശ സർവകലാശാലക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത് മുന്നണിയുടെ നയവ്യതിയാനമാണെന്നാണ് നേതാക്കൾ ചൂണ്ടികാട്ടിയത്. വിദേശ സർവകലാശാലകളെ എതിർത്ത് ലേഖനം എഴുതിയവർ ഇപ്പോൾ വിദേശ സർവകലാശലകൾക്ക് വേണ്ടി നടക്കുകയാണെന്നും വിമർശനമുണ്ടായി. വിഷയം മുന്നണിയിൽ ഉന്നയിക്കണമെന്നും ആവശ്യമുയർന്നു. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് മുന്നണിയുടെ നയ വ്യതിയാനമാണെന്ന് സംസ്ഥാന കൗൺസിലിൽ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം തുറന്നു സമ്മതിക്കുകയും ചെയ്തു. ഇക്കാര്യം മുന്നണിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ സർവകലാശാല വിഷയത്തിലും വിമർശനം
വിദേശ സർവകലാശാല വിഷയത്തിലും സി പി ഐ യോഗത്തിൽ വിമർശനമുയർന്നു. കേരളത്തിൽ വിദേശ സർവകലാശാലക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത് മുന്നണിയുടെ നയവ്യതിയാനമാണെന്നാണ് നേതാക്കൾ ചൂണ്ടികാട്ടിയത്. വിദേശ സർവകലാശാലകളെ എതിർത്ത് ലേഖനം എഴുതിയവർ ഇപ്പോൾ വിദേശ സർവകലാശലകൾക്ക് വേണ്ടി നടക്കുകയാണെന്നും വിമർശനമുണ്ടായി. വിഷയം മുന്നണിയിൽ ഉന്നയിക്കണമെന്നും ആവശ്യമുയർന്നു. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് മുന്നണിയുടെ നയ വ്യതിയാനമാണെന്ന് സംസ്ഥാന കൗൺസിലിൽ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം തുറന്നു സമ്മതിക്കുകയും ചെയ്തു. ഇക്കാര്യം മുന്നണിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ലുലുമാളിലൊരു ഉഗ്രൻ കാഴ്ചയുടെ വസന്തം, വേ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam