സിപിഐ വിഭാഗീയത: മുഹമ്മദ് മുഹ്സിൻ എംഎൽഎ അടക്കം മൂന്ന് പേരെ തരംതാഴ്ത്തി

Published : Jul 18, 2023, 04:43 PM IST
സിപിഐ വിഭാഗീയത: മുഹമ്മദ് മുഹ്സിൻ എംഎൽഎ അടക്കം മൂന്ന് പേരെ തരംതാഴ്ത്തി

Synopsis

പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തില്‍ കാനം രാജേന്ദ്രൻ വിഭാഗത്തിന് നഷ്ടപ്പെടുകയും കെഇ ഇസ്മായില്‍ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു

പാലക്കാട്: ജില്ലയില്‍ മുഹമ്മദ് മുഹ്‌സിന്‍ എംഎൽഎ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സിപിഐ യുടെ അച്ചടക്ക നടപടി. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച സിപിഐ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ സെക്രട്ടറിയറ്റ് അംഗമായ മുഹമ്മദ് മുഹ്‌സിന്‍ എംഎൽഎയെ പാർട്ടി ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തില്‍ കാനം രാജേന്ദ്രൻ വിഭാഗത്തിന് നഷ്ടപ്പെടുകയും കെഇ ഇസ്മായില്‍ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ