
കണ്ണൂർ: സിപിഐഎം പാർട്ടി കോൺഗ്രസിനിടെ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീർ മുൻ എംഎൽഎയും പാർട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളിൽ ഒരാളുമായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സമ്മേളനത്തിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.
പശ്ചിമ ബംഗാളിൽ വീഴ്ചയെന്ന് കെഎൻ ബാലഗോപാൽ
പാർട്ടി പശ്ചിമ ബംഗാൾ ഘടകത്തിന് ഗുരുതര വീഴ്ചയെന്ന് സിപിഎം പാർട്ടി കോൺഗ്രസിലെ കേരളത്തിലെ പ്രതിനിധിയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. പാർട്ടി നയം ലംഘിച്ച് മുന്നണിയുണ്ടാക്കിയത് സംഘടന വിരുദ്ധമാണ്. കേന്ദ്ര നേതൃത്വം ഇടപെടാതെ മാറി നിന്നുവെന്നും സംഘടനയെ വളർത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു.
സ്റ്റാലിനുമായി യെച്ചൂരിയുടെ കൂടിക്കാഴ്ച
സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനുമായി സിതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തി. സ്റ്റാലിനു മായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയമാനങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി പിന്നീട് പറഞ്ഞു. തമിഴ്നാട്ടിലുള്ള സഖ്യം ദേശീയ തലത്തിൽ ഉയർത്താനുള്ള ശ്രമം നടത്തുകയാണ്. തമിഴ്നാട്ടിൽ കോൺഗ്രസുമായി സഖ്യമുണ്ട്. ദേശീയതലത്തിലും ഈ പാർട്ടികൾ ഒരുമിക്കും. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam