ജെസിബി പിടിച്ചെടുത്ത നടപടി: ഇടുക്കിയിൽ പ്രതിഷേധം കനക്കുന്നു; വനം വകുപ്പ് സമാന്തര സർക്കാരായി മാറിയെന്ന് സിപിഎം

Published : Jul 11, 2026, 11:25 AM IST
Idukki Ajeesh JCB Seizure

Synopsis

കഞ്ഞിക്കുഴിയിൽ ആദിവാസി യുവാവായ അജീഷിന്റെ ജെസിബി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വനംവകുപ്പ് മന്ത്രിക്കെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി. വി. വർഗീസ് രൂക്ഷവിമർശനം ഉന്നയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സമാന്തര സർക്കാരായി മാറിയെന്നും, ഈ മാസം 16-ന് ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു

ഇടുക്കി: കഞ്ഞിക്കുഴിയിൽ ആദിവാസി യുവാവായ അജീഷിന്റെ ജെസിബി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വനംവകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സിപഎം ഇടുക്കി ജില്ലാ സെക്രട്ടറി സി. വി. വർഗീസ്. ജനങ്ങളുടെ പ്രശ്നങ്ങളോട് മന്ത്രി പരിഹാസ നിലപാടാണ് സ്വീകരിക്കുന്നതെന്നും, ഉദ്യോഗസ്ഥർ നൽകുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രവർത്തിക്കുന്നതെന്നും സി. വി. വർഗീസ് കുറ്റപ്പെടുത്തി.

കേസ് ഏത് കാലത്താണ് എടുത്തത് എന്നതിലല്ല, മറിച്ച് അജീഷ് എന്ന യുവാവിന് നീതി ലഭിച്ചോ എന്നതാണ് മന്ത്രി പരിശോധിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരു സമാന്തര സർക്കാരായി മാറിയിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിൽ വനവിസ്തൃതി മനഃപൂർവ്വം വർദ്ധിപ്പിക്കാനാണ് വനംവകുപ്പ് നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അജീഷിന്റെ വിഷയം മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സി. വി. വർഗീസ് വ്യക്തമാക്കി. വനംവകുപ്പിന്റെ ഇത്തരം ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും, ഇതിന്റെ ഭാഗമായി ഈ മാസം 16-ാം തീയതി ഫോറസ്റ്റ് ഓഫീസിലേക്ക് സിപഎമ്മിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജ്യാമത്തിലിറങ്ങിയത് ഈ നരനായാട്ടിനോ? ഭാര്യയേയും മക്കളേയും ഉൾപ്പെടെ 6 പേരെ വെട്ടിക്കൊന്ന് യുവാവ്, പിന്നാലെ ഒളിവിൽ പോയി
'അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരും'; ദിവ്യ എസ് അയ്യരെ മാറ്റിയതിൽ തോമസ് ഐസക്