പിരിവ് നൽകാത്തതിന് മധ്യവയസ്കന് മർദനം: സിപിഎം നേതാവിനെതിരെ കൊലക്കുറ്റം

Published : Jan 02, 2020, 03:38 PM ISTUpdated : Jan 02, 2020, 03:39 PM IST
പിരിവ് നൽകാത്തതിന് മധ്യവയസ്കന് മർദനം: സിപിഎം നേതാവിനെതിരെ കൊലക്കുറ്റം

Synopsis

പുതുവർഷ രാത്രിയിൽ ആഘോഷങ്ങൾക്ക് ഇടയിൽ പാറശ്ശാല സ്വദേശി സെൻതിലിനെ സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി ഗുരുതരമായി പരിക്കേറ്റ സെന്തിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്

തിരുവനന്തപുരം: പിരിവ് നൽകാതിരുന്നതിന് മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പാറശ്ശാല കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനും സംഘത്തിനുമെതിരെയാണ് കേസ്.

പുതുവർഷ രാത്രിയിൽ ആഘോഷങ്ങൾക്ക് ഇടയിൽ പാറശ്ശാല സ്വദേശി സെൻതിലിനെ സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി. നെഞ്ചിലൂടെ ഓട്ടോ കയറ്റി ഇറക്കിയതായി ആരോപണമുണ്ട്.

ഓട്ടോറിക്ഷ കയറ്റി ഇറക്കിയതിനെ തുടര്‍ന്ന് സെന്തിലിന്റെ തുടയെല്ലുകളും വരിയെല്ലും പൊട്ടിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സെന്തിൽ. പിരിവ് ചോദിച്ച 100 രൂപ നൽകാത്തതിനാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി