Latest Videos

'സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയില്ല', ജി സുധാകരനെതിരെ സിപിഎം അന്വേഷണ റിപ്പോർട്ട്

By Web TeamFirst Published Sep 3, 2021, 2:12 PM IST
Highlights

ൻ മന്ത്രി ജി സുധാകരനെതിരായ ആരോപണങ്ങൾ ശരിവെക്കുന്ന രീതിയിലാണ് റിപ്പോർട്ട്. സുധാകരൻ പാർട്ടി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയില്ലെന്നാണ് സിപിഎം കമ്മീഷൻ കണ്ടെത്തൽ.

അമ്പലപ്പുഴ: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിച്ച സിപിഎം പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. മുൻ മന്ത്രി ജി സുധാകരനെതിരായ ആരോപണങ്ങൾ ശരിവെക്കുന്ന രീതിയിലാണ് റിപ്പോർട്ട്. സുധാകരൻ പാർട്ടി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയില്ലെന്നാണ് സിപിഎം കമ്മീഷൻ കണ്ടെത്തൽ.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന വിശ്വാസത്തിൽ സുധാകരൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പാർട്ടി തീരുമാനം വന്നപ്പോൾ സീറ്റ് ലഭിച്ചില്ല. അതോടെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി എത്തിയ ആളെ പിന്തുണച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടിൽ സഹായിച്ചില്ല. സ്ഥാനാർത്ഥി എച്ച് സലാമിനെതിരായ പോസ്റ്റർ പ്രചരണത്തിൽ മൗനം പാലിച്ചുവെന്നുമാണ് കമ്മീഷൻ കണ്ടെത്തൽ. സലാമിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന ഈ റിപ്പോർട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചർച്ച ചെയ്യും. സുധാകരനോട് വീണ്ടും വിശദീകരണം തേടുന്നതിൽ സെക്രട്ടറിയേറ്റാകും തീരുമാനമെടുക്കുക. 

വിഭാഗീയത രൂക്ഷമായി നിൽക്കെ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

അമ്പലപ്പുഴയിലെ പ്രവർത്തന വീഴ്ച അന്വേഷിക്കാൻ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന് മുന്നിൽ ജി സുധാകരനെതിരെ പരാതി പ്രളയമായിരുന്നു. തെളിവെടുപ്പിന് ഹാജരായവരിൽ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നൽകി. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എംപിയും എച്ച് സലാം എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ചിരുന്നു. 

ജി സുധാകരനെതിരായ ആരിഫിന്‍റെ പരാതിയിൽ ഉലഞ്ഞ് സിപിഎം; എംപിയുടെ നീക്കത്തിൽ നേതൃത്വത്തിന് അതൃപ്തി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!