Asianet News MalayalamAsianet News Malayalam

വിഭാഗീയത രൂക്ഷമായി നിൽക്കെ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

പാർട്ടി അച്ചടക്കം ലംഘിച്ച എംപി ആരിഫിനെതിരെ ജി സുധാകരന്റെ പക്ഷത്ത് നിന്നുള്ള നേതാക്കൾ നടപടി ആവശ്യപ്പെടാനാണ് സാധ്യത

CPIM Alappuzha districts committee meetings
Author
Alappuzha, First Published Aug 30, 2021, 6:33 AM IST

ആലപ്പുഴ: രൂക്ഷമായ വിഭാഗീയത നിലനിൽക്കെ പാർട്ടി ജില്ലാ സമ്മേളനത്തിനുള്ള സ്ഥലവും തീയതിയും  തീരുമാനിക്കുന്നതിന് സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും. മുൻ മന്ത്രി ജി സുധാകരനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ എഎം ആരിഫ് എംപി കൊണ്ടുവന്ന വിജിലൻസ് അന്വേഷണ ആവശ്യം ഉൾപ്പടെയുള്ള വിവാദ വിഷയങ്ങൾ യോഗങ്ങളിൽ ചർച്ച ആയേക്കും.

പാർട്ടി അച്ചടക്കം ലംഘിച്ച എംപി ആരിഫിനെതിരെ ജി സുധാകരന്റെ പക്ഷത്ത് നിന്നുള്ള നേതാക്കൾ നടപടി ആവശ്യപ്പെടാനാണ് സാധ്യത. സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിംഗ് ഉൾപ്പടെയുള്ള വിഷയങ്ങൾ അജണ്ടയിലുണ്ട്. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് തുടങ്ങിയവർ പങ്കെടുക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios