'സർക്കാരിന്റെ പ്രവർത്തനം ദുർബലപ്പെടുത്താൻ ശ്രമം'; വിലക്കയറ്റത്തിനെതിരെ സമരം പ്രഖ്യാപിച്ച് സിപിഎം

By Web TeamFirst Published Nov 11, 2021, 5:46 PM IST
Highlights

ഇന്ധന വിലയിൽ സംസ്ഥാന സർക്കാർ നിലപാടിനെ ന്യായീകരിച്ചും കേന്ദ്രസർക്കാരിനെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനും തടയാനും പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. അക്രമോത്സുകമായ ബിജെപി ശൈലിയിലേക്ക് കോൺഗ്രസും മാറുന്നു. ജോജുവിനെ ആക്രമിച്ച ശേഷം ജോജു മാപ്പ് പറയണം എന്ന സ്ഥിതിയിയായി. എംഎഫ് ഹുസൈനെതിരെ ബിജെപി എടുത്ത ശൈലി കോൺഗ്രസുകാർ നടത്തുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ് പ്രവർത്തകർ സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്ക് കേരളത്തിലെ കോൺഗ്രസ് ശിഷ്യപ്പെടുന്നുവെന്ന് പറഞ്ഞ അദ്ദേഹം വികസനത്തെ ദുർബലപ്പെടുത്തുന്ന കേന്ദ്രനയത്തിനെതിരെ എൽഡിഎഫ് സമരത്തിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ ജനങ്ങൾ നല്ല ഹിതപരിശോധന നടത്തിയാണ് എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത്. ഈ മാസം 16 ന് സിപിഎം 21 കേന്ദ്രങ്ങളിൽ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കും. 

ഇന്ധന വിലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കേരളത്തിൽ നടത്തുന്ന സമരത്തെ പരിഹാസത്തോടെയാണ് വിജയരാഘവൻ നേരിട്ടത്. പ്രതിപക്ഷ എംഎൽഎമാർ സ്ഥിരം സൈക്കളിലാണോ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. പെട്രോളിനും ഡീസലിനും കേന്ദ്രം വർദ്ധിപ്പിച്ച മുഴുവൻ തുകയും കുറയ്ക്കണം. നരേന്ദ്ര മോദിയെ സംരക്ഷിക്കുന്നതാണ് കോൺഗ്രസ് നിലപാട്. പിണറായി സർക്കാർ ജനത്തിന് മുകളിൽ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുന്ന സർക്കാരാണ്.

click me!