സിപിഎമ്മിന്റെ യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍; സന്തോഷം പങ്കുവെച്ച് പാര്‍ട്ടി

By Web TeamFirst Published Aug 6, 2021, 4:43 PM IST
Highlights

1.12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയതോടെയാണ് സില്‍വര്‍ ബട്ടണ്‍ ലഭിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യൂ ട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
 

തിരുവനന്തപുരം: സിപിഎമ്മിന്റെ കേരള യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സിപിഐഎം കേരള എന്ന അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. 1.12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയതോടെയാണ് സില്‍വര്‍ ബട്ടണ്‍ ലഭിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യൂ ട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

സൈബര്‍ ഇടങ്ങളില്‍ ശക്തമായ സാന്നിധ്യമാകുന്നതിന്റെ ഭാഗമായാണ് സിപിഎം യൂ ട്യൂബ് ചാനല്‍ ആരംഭിച്ചത്. സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് അണികളെ അറിയിക്കുന്നതിനും പാര്‍ട്ടിക്കെതിരെയുള്ള വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയുമാണ് യൂ ട്യൂബ് ചാനല്‍കൊണ്ട് ലക്ഷ്യം വെക്കുന്നത്. 

സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ്

സിപിഐ എം കേരള യുട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിച്ചു. 112,000 സബ്‌സ്‌ക്രൈബേഴ്‌സാണ് ഇപ്പോള്‍ പാര്‍ടി യുട്യൂബ് ചാനലിനുള്ളത്(https://youtube.com/CPIMKeralam). കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!