'ചരിത്രപരമായ തീരുമാനം'; സഹോദരിക്ക് നീതി കിട്ടുന്നതിന്‍റെ ആദ്യപടിയെന്ന് വിസ്‍മയയുടെ സഹോദരന്‍

By Web TeamFirst Published Aug 6, 2021, 4:41 PM IST
Highlights

കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വകുപ്പ് തല അന്വേഷണത്തിന് പിന്നാലെയാണ് സസ്പെൻഷനിലായിരുന്ന കിരൺകുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതില്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് വിസ്മയയുടെ കുടുംബം. പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തരാണെന്നും വിസ്മയയ്ക്ക് നീതി കിട്ടിയെന്നും കുടുംബം പ്രതികരിച്ചു. സര്‍ക്കാരിനോട് നന്ദിയും കടപ്പാടുമുണ്ടെന്നും വിസ്‍മയയുടെ കുടുംബം പറഞ്ഞു. സര്‍ക്കാരിന്‍റേത് ചരിത്രപരമായ തീരുമാനം എന്നായിരുന്നു വിസ്‍മയയുടെ സഹോദരന്‍റെ പ്രതികരണം. സഹോദരിക്ക് നീതി കിട്ടുന്നതിന്‍റെ ആദ്യ പടിയാണിതെന്നും സഹോദരന്‍ പ്രതികരിച്ചു. 

കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വകുപ്പ് തല അന്വേഷണത്തിന് പിന്നാലെയാണ് സസ്പെൻഷനിലായിരുന്ന കിരൺകുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്. 1960-ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല. ഭാര്യയുടെ മരണത്തെത്തുടർന്ന് ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!