
പത്തനംതിട്ട: പത്തനംതിട്ടയിൽ (Pathanamthitta) ഭാരവാഹി കമ്മിറ്റി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീണ്ടതോടെ സിപിഎം (CPIM) ലോക്കൽ സമ്മേളനം (Local Conference) നിർത്തിവെച്ചു. പത്തനംതിട്ട ഇരവിപേരൂർ ഏരിയാ കമ്മിറ്റിക്ക് (Eraviperoor Area Committee) കീഴിലെ കവിയൂർ ലോക്കൽ സമ്മേളനമാണ് നിർത്തിവെച്ചത്. 15 അംഗ ഔദ്യോഗിക പാനലിനെതിരെ അഞ്ച് പേർ മത്സര രംഗത്തെത്തിയതോടെയാണ് സമ്മേളനം നിർത്തിയത്. ഡിവൈഎഫ്ഐ (DYFI) മേഖല ഭാരവാഹിയും പഞ്ചായത്തംഗവുമടക്കം (Panchayat member) അഞ്ച് പേരാണ് മത്സരത്തിനായി മുന്നോട്ട് വന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം (CPIM state committee member) കെ അനന്തഗോപന്റെ സാന്നിധ്യത്തിലാണ് സമ്മേളനം നടന്നത്.
| കമ്മിറ്റി വിഭജനത്തിനെതിരെ പ്രതിഷേധം, സിപിഎം വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷം എസ്എഫ്ഐയില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നു; സിപിഎം നേതൃത്വം ഇടപെട്ട് തിരുത്തണമെന്ന് എഐഎസ്എഫ് |
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam