കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

Published : Jun 21, 2022, 07:32 AM ISTUpdated : Jun 21, 2022, 10:53 AM IST
കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

Synopsis

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. രണ്ടു പെട്രോൾ ബോംബുകൾ വീടീന് നേരെ എറിയുകയായിരുന്നു

കോഴിക്കോട്: നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്‍റെ വീടിന് നേരെയാണ് പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞത്. രണ്ട് ബോംബുകൾ എറിഞ്ഞെന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോബേറ് ഉണ്ടായിരുന്നു. ദിവസങ്ങളായി മേഖലയിൽ സിപിഎം കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നുണ്ട്. 

'ധനരാജിന്‍റെ കടം പാർട്ടി വീട്ടും, ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല': സിപിഎം വിശദീകരണ കുറിപ്പ്

കണ്ണൂർ: അച്ചടക്ക നടപടി പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പയ്യന്നൂരിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ ധനരാജിന്റെ കടം പാർട്ടി വീട്ടുമെന്ന് സി പി എം. വിശദീകരണക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഇറക്കിയത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലെ ധനരാജിന്റെ  കടം പാര്‍ട്ടി വീട്ടുമെന്ന് ഇതിൽ പറയുന്നു. അതേസമയം ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പറയുന്നു. ധനരാജിന്റെ ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സി പി എമ്മിനില്ല. ശവം തീനിയും അഴിമതിക്കാരനും കെ സുധാകരനാണ്. കോൺഗ്രസ് രക്തസാക്ഷികളുടെ ഫണ്ട് തട്ടുന്നത് സുധാകരനാണെന്നും സി പി എം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം